
റായ്പൂർ: ഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ദുർഗ് സെഷൻസ് കോടതി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
കന്യാസ്ത്രീകൾക്കെതിരേ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകളാണ്. ഇത് പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി. കോടതിക്ക് പുറത്ത് ബജ്‌രംഗ് ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുകയാണ്.







