spot_imgspot_imgspot_img

അടിസ്ഥാന വർഗ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സിനിമ നയത്തിന് കഴിയണം: മോഹൻലാൽ

Date:

തിരുവനന്തപുരം: സിനിമയിലെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സിനിമ നയത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ മോഹൻലാൽ പറഞ്ഞു. കേരള ഫിലിം പോളിസി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യശശരീനായ സംവിധായകൻ ഷാജി എൻ കരുണിന്റ ഉൾക്കാഴ്ച നയ രൂപീകരണത്തിന് കരുത്ത് പകർന്നു. സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണ്. മനുഷ്യന്റെ സ്വപ്നങ്ങളും വികാരങ്ങളും അനുഭവങ്ങളും ആവിഷ്‌ക്കരിക്കുന്നതിന് സംവിധായകർ, തിരക്കഥകൃത്തുക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ , വിവിധ മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടുന്ന ഒരു ആവാസവ്യവസ്ഥയാണ് സിനിമക്കുള്ളത്. മലയാള സിനിമയുടെ ഭാവി മികച്ചതാക്കുന്നതിനും ദിശാ ബോധം നൽകുന്നതിനും കോൺക്ലേവിന് കഴിയും. കൂടുതൽ പേരെ സിനിമ എന്ന വ്യവസായത്തിലേക്ക് എത്തിക്കുന്നതിനും ചർച്ചകളും നിർദേശങ്ങളും സഹായിക്കും.

എല്ലാക്കാലത്തും സംസ്ഥാന സർക്കാർ സിനിമാ മേഖലക്ക് നൽകുന്ന പിൻതുണ പ്രശംസനീയമാണ്. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് സാമൂഹിക നീതിയിലധിഷ്ഠിതമായ സാംസ്‌കാരിക ഭരണ നിർവഹണത്തിന്റെ നല്ല മാതൃക സൃഷ്ടിക്കാൻ കോൺക്ലേവിലൂടെ കേരളത്തിന് കഴിയും. ഫലാപ്രദമായ ചർച്ചകൾക്ക് വഴിയൊരുക്കുന്ന സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായും മോഹൻലാൽ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp