
യെമൻ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കെതിരെ പ്രോസിക്യൂഷന് കത്ത് നൽകി തലാലിന്റെ സഹോദരൻ. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി തേടിയാണ് കത്ത് നൽകിയിരിക്കുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കി നീതി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല എല്ലാത്തരം മധ്യസ്ഥ ശ്രമങ്ങളെയും ചർച്ചകളെയും തള്ളുന്നു എന്നാണ് കത്തിൽ പറയുന്നത്. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിവെച്ചശേഷം ഇത് രണ്ടാം തവണയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി കത്ത് നല്‍കുന്നത്.







