spot_imgspot_imgspot_img

കഠിനംകുളം സെൻ്റ് ആൻഡ്രൂസിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി

Date:

തിരുവനന്തപുരം: കഠിനംകുളം സെൻ്റ് ആൻഡ്രൂസിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി. സെൻ്റ് ആൻഡ്രൂസ് സ്വദേശി അലക്സ് പെരേരയെ (56) ആണ് കാണാതായത്.

രാവിലെ ആറര മണിയോടെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പുറപ്പെടുമ്പോഴായിരുന്നു അപകടം. ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. സെൻ്റ് ആൻഡ്രൂസ് സ്വദേശി തദ്ദേശിൻ്റെ ഉടമസ്ഥതയിലെ റൊസാരിയോയുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

ഏഴുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. ആറുപേർ നീന്തിക്കയറി. അലക്സിന് നീന്തിക്കയറാൻ കഴിഞ്ഞില്ല. മത്സ്യതൊഴിലാളികളും കോസ്റ്റൽ പോലീസും തെരച്ചിൽ നടത്തുന്നു. തദ്ദേശ്, ജെയിംസ്, ശമരിയാൻ, ജോയി, ജെയിംസ്, ആൻ്റണി എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp