spot_imgspot_imgspot_img

വോട്ട് ചേർക്കൽ: കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് വെൽഫെയർ പാർട്ടി കത്ത് നൽകി

Date:

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ 23-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള കാലാവധി ആഗസ്റ്റ് 7-ൽ നിന്നും നീട്ടി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്ത് നൽകി. നിരവധി ആളുകൾ ഇനിയും വോട്ട് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമായി ബാക്കിയുണ്ട്.

വാർഡ് പുനർനിർണയിച്ച സാഹചര്യത്തിൽ നിലവിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയെ സംബന്ധിച്ച് ധാരാളം പരാതികൾ ഉയർന്നിട്ടുണ്ട്. ലക്ഷക്കണക്കിന് പൗരന്മാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

ഓരോ വാർഡിലും നൂറുകണക്കിന് വോട്ടർമാർ പട്ടികയിൽ നിന്നും പുറത്താണ്. വോട്ടവകാശമുള്ള മുഴുവൻ പൗരന്മാർക്കും വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കുമ്പോഴാണ് ജനാധിപത്യ പ്രക്രിയ പൂർണ്ണമാകുന്നത്.

ഓരോ പൗരനും സുതാര്യമായ രീതിയിൽ വോട്ടവകാശം ലഭ്യമാക്കുന്നതിനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകേണ്ടത്. പ്രസ്തുത ആവശ്യം പരിഗണിച്ച് പതിനഞ്ച് ദിവസത്തേക്ക് കൂടി വോട്ട് ചേർക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് റസാഖ് പാലേരി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....
Telegram
WhatsApp