
തിരുവനന്തപുരം: കഴക്കൂട്ടം സ്വദേശിനിക്ക് എം ബി എയ്ക്ക് ഒന്നാം റാങ്ക്. എസ് ആഷിനയാണ് കഴക്കൂട്ടത്തിനു അഭിമാനമായി മാറിയത്.
തിരുവനന്തപുരം ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസിൽ നിന്നാണ് ആഷിന എം ബിഎക്ക് ഒന്നാം സ്ഥാനം നേടിയത്. കഴക്കൂട്ടം സെലക്ഷൻ ഫാൻസി സ്ഥാപന ഉടമ വടക്കുംഭാഗം സംസംവീട്ടിൽ എസ് എ സജീ ദിന്റെയും ഷജീനാ ബീവിയു ടെയും മകളാണ്.







