spot_imgspot_imgspot_img

ഇന്ത്യന്‍ മാന്ത്രിക കുലപതികളായ പി.സി. സര്‍ക്കാറിനും വാഴക്കുന്നം നമ്പൂതിരിക്കും ആദരമര്‍പ്പിച്ച് മാജിക് പ്ലാനറ്റ്

Date:

തിരുവനന്തപുരം: ഇന്ത്യന്‍ മാന്ത്രിക കലയിലെ രണ്ട് ഇതിഹാസങ്ങളായ പി.സി. സര്‍ക്കാറിനും വാഴക്കുന്നം നമ്പൂതിരിക്കും ആദരമര്‍പ്പിച്ച് മാജിക് പ്ലാനറ്റ്. ഇതിന്റെ ഭാഗമായി പി.സി സര്‍ക്കാരിന്റെ മകനും വിഖ്യാത മാന്ത്രികനുമായ പി.സി സര്‍ക്കാര്‍ ജൂനിയര്‍ നാളെ (ചൊവ്വ) വൈകിട്ട് 4ന് മാജിക് പ്ലാനറ്റിലെത്തും. പി.സി സര്‍ക്കാര്‍ ലോകത്തിന് സമ്മാനിച്ച വിസ്മയമായ ‘വാട്ടര്‍ ഓഫ് ഇന്ത്യ’ എന്ന മാജിക്കിന്റെ മാതൃക അനാച്ഛാദനം ചെയ്യുവാനാണ് അദ്ദേഹം എത്തുന്നത്.

ഇതിനൊപ്പം, കേരളത്തിന്റെ മാന്ത്രിക കുലപതിയായ വാഴക്കുന്നം നമ്പൂതിരിയുടെ പ്രതിമ ഗോകുലം ഗോപാലന്‍ അനാച്ഛാദനം ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ചടങ്ങില്‍ പങ്കെടുക്കും.

ഇന്ത്യയുടെ ജലസമൃദ്ധിയുടെ മഹത്വം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് പി.സി. സര്‍ക്കാര്‍ സീനിയര്‍ അവതരിപ്പിച്ച വാട്ടര്‍ ഓഫ് ഇന്ത്യ എന്ന ജാലവിദ്യ ലോകമെമ്പാടും പ്രശസ്തമാണ്. ശൂന്യമായ ഒരു കുടത്തില്‍ നിന്ന് എത്രയെടുത്താലും തീരാത്ത ജലം പുറത്തെടുക്കുന്ന ഈ വിദ്യയുടെ പ്രതീകാത്മക മാതൃകയാണ് മാജിക് പ്ലാനറ്റില്‍ ഒരുക്കുന്നത്. കേരള യൂണിവേഴ്‌സിറ്റിയുടെ ഡി.എം.എ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...
Telegram
WhatsApp