spot_imgspot_imgspot_img

ഡോ. രജനീഷ് കുമാർ R ആർ.സി.സി ഡയറക്ടറായി ചുമതലയേറ്റു

Date:

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗം അഡീഷണൽ പ്രൊഫസറാണ്. മാംഗ്ലൂർ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസും , മണിപ്പാൽ കെഎംസിയിൽ നിന്നും എംഡിയും നേടിയിട്ടുണ്ട്. 2001 മുതൽ ആർസിസിയിൽ റേഡിയേഷൻ ഓങ്കോളജിസ്റ്റായി പ്രവർത്തിക്കുകയാണ്. അധ്യാപനത്തിലും ക്ലിനിക്കൽ വിഭാഗത്തിലുമായി 25 വർഷത്തിലധികം സേവന പരിചയമുണ്ട്. നിരവധി ദേശീയ അന്തർദേശീയ ജേർണലുകളിൽ നൂറിലധികം മെഡിക്കൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയാണ്. തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പലും, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുമായിരുന്ന ഡോ. രവി കുമാറിന്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ വൃന്ദ പി നായർ. ഏകമകൾ നന്ദിനി കോട്ടയം മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥിനിയാണ്. സഹോദരൻ ഡോ. രഞ്ജിത് കുമാർ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp