spot_imgspot_imgspot_img

ഗവർണറുടെ സ്വാതന്ത്ര്യദിന ആശംസ

Date:

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ. ”നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നുവെന്ന് ഗവർണർ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാർ എന്ന നിലയിൽ, ജനാധിപത്യ മൂല്യങ്ങൾ കൂടുതൽ ഉയർത്തിപ്പിടിച്ചുകൊണ്ടും, സഹജീവികൾക്ക് കൂടുതൽ അന്തസ്സ് ഉറപ്പാക്കിക്കൊണ്ടും നമ്മുടെ സ്വാതന്ത്ര്യത്തെയും സമത്വത്തെയും കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ നല്കിയ ധീര ദേശാഭിമാനികളുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം, കൂടുതൽ വികസിതവും സ്വയം പര്യാപ്തവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിനായി നമുക്ക് പുനരർപ്പണം ചെയ്യാം.

79-ാമത് സ്വാതന്ത്ര്യദിനത്തിൽ, എല്ലാവർക്കും തിളക്കമാർന്നതും ആരോഗ്യകരവും സമൃദ്ധവുമായ ഭാവി ആശംസിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp