spot_imgspot_imgspot_img

തിരുവനന്തപുരം ലുലുമാളിൽ വെഡ്ഡിംഗ് എക്സ്പോ: വിവാഹ വസ്ത്ര ശേഖരങ്ങൾക്ക് പ്രത്യേക വിലക്കിഴിവ്

Date:

തിരുവനന്തപുരം: വിവാഹ വസ്ത്രങ്ങളുടെ വമ്പൻ ശേഖരവും പ്രദർശനവുമായി തിരുവനന്തപുരം ലുലുമാളിൽ വെഡ്ഡിംഗ് എക്സ്പോ സീസൺ 3 ആരംഭിച്ചു. ആഗസ്റ്റ് 16 മുതൽ 24 വരെയാണ് വെഡിങ് എസ്‌പോ. ലുലുമാളിലെ വിവാഹ വസ്ത്ര ഷോറൂമായ ലുലു സെലിബ്രേറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി.

ആഗസ്റ്റ് 16, 17 തീയതികളിൽ നടക്കുന്ന വെഡിങ് ഫാഷൻ ലീഗിൽ സെലിബ്രേറ്റിന്റെ വൈവിധ്യമാർന്ന വിവാഹ വസ്ത്ര ശേഖരങ്ങളണിഞ്ഞ് രാജ്യത്തെ വിവിധ മോഡലുകൾ റാമ്പിലെത്തും. വിവിധ താരങ്ങളും ഷോ സ്റ്റോപ്പർമാരായി വെഡിങ് ഫാഷൻ ലീഗിന്റെ ഭാഗമാകുന്നുണ്ട്. കേരള സാരി, ലഹങ്ക, പുരുഷന്മാർക്കുള്ള വിവാഹ വസ്ത്രങ്ങൾ തുടങ്ങി സ്ത്രീ-പുരുഷ വിഭാഗങ്ങൾക്ക് അനുയോജ്യമായ ഏറ്റവും പുതിയ ഡിസൈനുകൾ എക്സ്പോയിൽ പ്രദർശിപ്പിക്കും.

കേരളത്തിന്റെ തനത് വസ്ത്രശേഖരങ്ങളുടെയും പരമ്പരാഗത കൈത്തറി സാരികളുടെയും കസവു വസ്ത്രങ്ങളുടെയും വ്യത്യസ്ത ശേഖരവും ഒരുക്കിയിട്ടുണ്ട്. എക്സ്പോയുടെ ഭാഗമായി, സെലിബ്രേറ്റിലെ വസ്ത്രങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp