spot_imgspot_imgspot_img

വിവാഹ നിശ്ചയത്തിനായി പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Date:

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി ആളുകൾക്ക് പരുക്കേറ്റു. കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. കോട്ടക്കലില്‍ നിന്നും ചമ്രവട്ടത്തേക്ക് വിവാഹനിശ്ചയത്തിനായി പോകുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റവരെ കുറ്റിപ്പുറത്തെയും വളാഞ്ചേരിയിലെയും പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. കുറ്റിപ്പുറം ദേശീയ പാതയിൽ താലൂക്ക് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് അപകടം നടന്നത്. വേഗത്തിൽ എത്തിയ ബസ് കാറിൽ ഇടിച്ച് മറിയുകയായിരുന്നു.

അപകടത്തെതുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിന്റെ ഗ്ലാസ് തകർത്താണ് ആളുകളെ പുറത്തെത്തിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...
Telegram
WhatsApp