spot_imgspot_imgspot_img

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലെ കാർ അപകടം; ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കരകുളം സ്വദേശി ഷാഫിയാണ് മരിച്ചത്.

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആണ് ജനറല്‍ ആശുപത്രിക്ക് മുന്നില്‍ അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്കാണ് ആദ്യം ഇടിച്ചു കയറിയത്. അതിനു ശേഷമാണ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയത്.

കാർ അമിതവേഗതയിലായിരുന്നു. വട്ടിയൂർകാവ് സ്വദേശി വിഷ്ണുനാഥ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടുകയും കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.ഇയാളുടെ അലക്ഷ്യമായ ഡ്രൈവിങ് കാരണമാണ് അപകടം ഉണ്ടായത്. ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp