spot_imgspot_imgspot_img

സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കാണാനില്ലെന്ന് പരാതി; സംഭവം തിരുവനന്തപുരത്ത്

Date:

തിരുവനന്തപുരം: സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കാണാനില്ലെന്ന് പരാതി. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കാണാതായത്. അസം സ്വദേശിയായ റൂമി ദേവദാസ്, മകൻ പ്രീയാനന്ദ ദാസ് (4) എന്നിവരെയാണ് കാണാതായത്.

നാലുദിവസം മുമ്പാണ് ഇവരെ കാണാതായതെന്ന് പരാതിയിൽ പറയുന്നു. ഈഞ്ചക്കലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഭർത്താവിന്റെ പരാതിയിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ഭർത്താവ് പൂനം ചന്ദ്രബോസ്.

അസമിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് റൂമിയും കുഞ്ഞും വീട്ടിൽ നിന്ന് പോയത്. ഈ മാസം 13 -ാം തീയതിയായിരുന്നു ഇവർ പോയത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവർ അസമിൽ എത്തിയില്ലെന്നാണ് ലഭിച്ച വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp