spot_imgspot_imgspot_img

സെൻ്റ് സേവ്യേഴ്സിൽ ഫിലിം ക്ലബ് ഉദ്ഘാടനവും ക്ലാസിക് ചലച്ചിത്രോത്സവും വ്യാഴാഴ്ച്ച

Date:

തുമ്പ : ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ ഫിൽക്കയുമായി സഹകരിച്ച് തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ ആഗസ്റ്റ് 21 ന് ഫിലിം ഫെസ്റ്റിവൽ ഫാ. സ്റ്റാൻസ്വാമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. കോളേജിൽ പുതുതായി ആരംഭിക്കുന്ന ഫിലിം ക്ലബ് സിനെക്സിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ നിർവ്വഹിക്കും. ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് സിനെക്സ് ഫിലിം ക്ലബ് പ്രവർത്തിക്കുന്നത്.

ഡോ. ഗിഫ്റ്റി എൽസാ വർഗീസ് കൺവീനറായും അഖിൽഷാ അൻസാർ അസിസ്റ്റൻ്റ് കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് വിഭാഗം മേധാവി മെലീസാ ഹിലാരി , അധ്യാപകരായ ഫാ. ഡോ. ഡൊമിനിക് ജോസഫ് എസ്. ജെ.,അനൂപ്, ഉണ്ണിമായ, അനഘ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

മാസം തോറും ചലച്ചിത്ര പ്രദർശനം, ഫിലിം ഫെസ്റ്റിവലുകൾ, ചലച്ചിത്രസംവാദങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്കു ഷോർട്ട് ഫിലിം നിർമ്മിക്കാൻ സൗകര്യം ഒരുക്കും. ഒരു ഫിലിം ക്ലബ് ന്യൂസ് ലെറ്റർ പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ട്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp