spot_imgspot_imgspot_img

പാർവതിയെ പ്രശംസിച്ച് ആർ.ആർ.ബി ചെയർമാന്റെ ആദരവ്

Date:

കഴക്കൂട്ടം: റെയിൽവേ റിക്രൂട്ടുമെന്റ് പരീക്ഷയ്ക്കിടെ  മാതാവിന്റെ അസാന്നിദ്ധ്യത്തിൽ മുലപാലിനായി കര‌‍ഞ്ഞു തളർന്ന് അവശനായ കുഞ്ഞിനെ തുണയായ ആർ.പി.എഫുകാരി പാർവതിക്ക് അഭിനന്ദന പ്രവാഹം. പാർവതിയുടെ സംയോജിതമായ ഇടപെടലിൽ തിരുവനന്തപുരം റെയിൽവേ റിക്രൂട്ട് മെന്റ് ബോർഡ് ചെയർമാൻ അമൻദീപ് കപൂറും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സർട്ടിഫിക്കറ്റും സമ്മാനവും നൽകി ആദരിച്ചു. കൂടാതെ ഒപ്പം ജോലി ചെയ്യുന്ന മറ്റു ഉദ്യോഗസ്ഥരും പാർവതിയുടെ പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് ഫോണിലൂടെയും അല്ലാതെയും അഭിന്ദനം അറിയിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം ആറ്റിങ്ങൽ രാജധാനി എഞ്ചിനീയറിംഗ് കോളേജിൽ റയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ  പരീക്ഷയെഴുതാനായി  തിരുവനന്തപുരം പേട്ട സ്വദേശിയായ അഞ്ജന എസ് കൃഷ്ണ, ഭർത്താവ് നിധിനും തങ്ങളുടെ രണ്ടുമാസം പ്രായമായ കുഞ്ഞുമായി എത്തിയത്. അഞ്ജന പരീക്ഷ ഹാളിൽ പ്രവേശിക്കുകയും നിധിൻ കുഞ്ഞുമായി പുറത്തു നിൽകുന്ന സമയത്ത് മുലപാലാനായി കുഞ്ഞ് നിർത്താതെ കരഞ്ഞ് അവശനാകുവാനും തുടങ്ങി.

അഞ്ജനയ്ക്ക് ഈ സമയം പരീക്ഷ ആരംഭിച്ചതിനാൽ പുറത്തു വരുവാനും കഴിഞ്ഞില്ല . കുഞ്ഞിന്റെ ഒച്ചത്തിലുള്ള കരച്ചിൽ കേട്ടു അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന  കൊച്ചുവേളിയിലെ ആർ.പി.എഫ് വനിതാ കോൺസ്റ്റബിൾ കൊല്ലം സ്വദേശിനിയായ പാർവ്വതി സമയോചിതമായി ഇടപെടുകയും കുഞ്ഞിന് മുലപ്പാൽ നൽകി സമാധാനിപ്പിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp