spot_imgspot_imgspot_img

ഡോ. മുഹമ്മദ് നസീര്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഗ്ലാസ്‌ഗോയുടെ അന്താരാഷ്ട്ര ഉപദേഷ്ടാവ്

Date:

തിരുവനന്തപുരം: കിംസ്‌ഹെല്‍ത്ത് ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് ട്രോമ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കൽ സർവീസസ് ഡയറക്ടറുമായ ഡോ. മുഹമ്മദ് നസീര്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ഗ്ലാസ്‌ഗോയുടെ അന്താരാഷ്ട്ര ഉപദേഷ്ടാവായി തെരഞ്ഞെടുക്കപ്പെട്ടു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫെലോഷിപ്പുകളും അംഗത്വ അവസരങ്ങളും വാഗ്ദാനം ചെയ്യുന്ന, ലോകത്തിലെ തന്നെ മുന്‍നിര റോയല്‍ കോളേജുകളില്‍ ഒന്നാണ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഗ്ലാസ്‌ഗോ. ഈ പദവിയിലെത്തുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ഡോക്ടറാണ് മുഹമ്മദ് നസീര്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

ഈ കാലയളവില്‍ ആഗോള തലത്തില്‍ ആര്‍സിപിഎസ്ജിയുടെ പ്രതിനിധിയായി ഡോ. നസീര്‍ പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര ഉപദേഷ്ടാവ് എന്ന നിലയില്‍, ഇന്ത്യയിലെ അംഗങ്ങള്‍ക്കും ഫെലോകള്‍ക്കും വേണ്ടിയുള്ള മാർഗ നിർദേശങ്ങൾ അദ്ദേഹം നൽകും. ഒപ്പം, റോയല്‍ കോളേജിന്റെ വിദ്യാഭ്യാസ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രൊഫഷണല്‍ വികസന പദ്ധതികളെ പിന്തുണയ്ക്കുകയും ചെയ്യും. യുകെയില്‍ പരിശീലന അവസരങ്ങള്‍ തേടുന്ന മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നൽകുന്നതും അദ്ദേഹമായിരിക്കും.

രാജ്യത്തെ സർജിക്കൽ മേഖലകയിലുള്ള ഡോ. നസീറിന്റെ മികച്ച സംഭാവനകളും ആഗോളതലത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ മുന്നോട്ട് നയിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുമാണ് ഈ നിയമനത്തിലൂടെ പ്രതിഫലിക്കുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp