spot_imgspot_imgspot_img

സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിൻ്റെ ഹൃദയപൂർവ്വം ഓഗസ്റ്റ് ഇരുപത്തിയെട്ടിന് റിലീസ് ചെയ്യുന്നു

Date:

സത്യൻ അന്തിക്കാട് – മോഹൻലാൽ ‘ ടീമിൻ്റെ ഹൃദയപൂർവ്വം ഓഗസ്റ്റ് ഇരുപത്തിയെട്ടിന് റിലീസ് ചെയ്യുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുകയാണ്.

പൂനയുടെ പശ്ചാത്തലത്തിൽ സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. പുറത്തുവിട്ട ഗാനത്തിലും, ടീസറിലുമെല്ലാം മോഹൻലാലിൻ്റെ ആകാര ഭംഗി പ്രേക്ഷകരെ വശീകരിച്ചിരിക്കുന്നതു സത്യം.

ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസൻ്റ് ആയി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു. മാളവികാ മോഹനും, സംഗീതയുമാണ് നായികമാർ.
സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.

അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു. ഗാനങ്ങൾ – മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ. സംഗീതം – ജസ്റ്റിൻ പ്രഭാകർ. പൂനൈ, കൊച്ചി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....
Telegram
WhatsApp