spot_imgspot_imgspot_img

തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം; സംഭവത്തിൽ നാലുപേര്‍ കസ്റ്റഡിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം. അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. മൂന്നംഗ സംഘമാണ് യുവാവിനെ അതിക്രൂരമായി മർദിച്ചത്. 17കാരി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.

റഹീമിനെ ജഡ്ജിക്കുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നാട്ടുകാരനാണ് രക്തത്തിൽ കുളിച്ച നിലയിൽ റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. സിനിമ മേഖലയിൽ പിആര്‍ഒ ആയി ജോലി ചെയ്യുന്ന വ്യക്തിയാണ് റഹീം.

സംഭവത്തിൽ ക്വട്ടേഷൻ നൽകിയ പെൺകുട്ടിയെ അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം പൊലീസാണ് ഇവരെ പിടികൂടിയത്. റഹീം പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയെന്നും ശല്യം സഹിക്കാൻ കഴിയാതെയാണ് പെൺകുട്ടി ക്വട്ടേഷൻ നല്കിയതെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...
Telegram
WhatsApp