spot_imgspot_imgspot_img

ശാന്തിഗിരി നവപൂജിതം: ദേശീയ സെമിനാർ 28,29 തീയതികളിൽ

Date:

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് കേന്ദ്ര സംസ്കൃത സര്‍വ്വകലാശാലയുടെയും ഇന്‍ഡിക് ധര്‍മ്മ അക്കാഡമിയുടെയും ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്റെയും ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്ത് 28,29 തീയതികളില്‍ ‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാർ നടക്കും.

ശാന്തിഗിരി സ്പിരിച്വൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം രാവിലെ 10 ന് രാജ്കോട്ട് ആർഷ വിദ്യാ മന്ദിറിന്റെ സ്ഥാപകനും ആചാര്യ സഭ ജനറല്‍ സെക്രട്ടറിയുമായ സ്വാമി പരമാത്മാനന്ദ സരസ്വതി നിര്‍വഹിക്കും. ഇന്ത്യന്‍ ഫിലോസഫി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി‍ പ്രൊഫ.എസ്.പനീര്‍ശെല്‍വം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, തിരുവണ്ണാമലൈ സത്യചേതന ആശ്രമം മഠാധിപതി സ്വാമി ശ്രീ ആത്മാനന്ദ എന്നിവർ മഹനീയ സാന്നിദ്ധ്യമാകും. ജെ. എൻ. യു സ്കൂൾ ഓഫ് സംസ്കൃത് ആൻഡ് ഇൻഡിക് സ്റ്റഡി പ്രൊഫസർ രാം നാഥ് ഝാ മുഖ്യപ്രഭാഷണം നടത്തും. കേരള ഗാന്ധി സ്മാരക നിധി, ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ, ഡോ. സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി, അനന്തപുരി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് പ്രിൻസിപ്പാൾ പ്രൊഫ.കെ. രാജശേഖരൻ നായര്‍, പ്രൊഫ.കെ.ഗോപിനാഥൻ പിളള എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

തുടർന്ന് നടക്കുന്ന അക്കാഡമിക് സെഷനിൽ പ്രൊഫ. ബാലഗണപതി ദേവർകൊണ്ട, പ്രൊഫ. ലക്ഷ്മികാന്ത പതി, ഡോ. അരുണ ഗുപ്ത, ഡോ. രാജേഷ് കുമാര്‍ എന്നിവർ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് നടക്കുന്ന തുറന്ന ചർച്ചയിൽ സ്വാമി നരസിംഹാനന്ദ (രാമകൃഷ്ണ ആശ്രമം,കോഴിക്കോട്) അദ്ധ്യക്ഷനാകും.

ഇന്ത്യൻ ജ്ഞാന പാരമ്പര്യത്തിന്റെ തുടർച്ചയെ തടസ്സപ്പെടുത്തിയതും ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങളുടെ വികാസത്തിൽ കൂടുതൽ ബാധിച്ചതുമായ ഘടകങ്ങൾ, അവയുടെ സമാകാലിക പ്രസ്കതി, പ്രായോഗികത, പ്രശ്നങ്ങളും സാധ്യതകളും എന്നിവ സെമിനാറിൽ വിലയിരുത്തും.

കേന്ദ്ര സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വര്‍ഖേഡി, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ അക്രഡിറ്റേഷന്‍ അതോറിട്ടി സീനിയര്‍ ക്വാളിറ്റി അഷ്വറന്‍സ് എക്സ്പേര്‍ട്ട് ഡോ. ജി. ആര്‍. കിരണ്‍, ശ്രീ അരബിന്ദോ സൊസൈറ്റി മെമ്പർ സെക്രട്ടറി ഡോ. കിഷോർ കുമാർ ത്രിപാഠി, സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, പ്രൊഫ. രാമനാഥന്‍ ശ്രീനിവാസന്‍, പ്രൊഫ.ശ്രീകല.എം.നായര്‍, പ്രൊഫ. കെ. ശ്രീലത, പ്രൊഫ. എന്‍. ഗോപകുമാരന്‍ നായർ, ഡോ. ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി, ജനനി വന്ദിത ജ്ഞാന തപസ്വിനി, സഞ്ജയ് ജെയിന്‍, ഡോ. റ്റി.എസ്. സോമനാഥന്‍, ഡോ. കെ.ആര്‍.എസ്. നായര്‍ ഡോ. എസ്. കിരണ്‍, എന്നിവര്‍ വിഷയാവതരണം നടത്തും. ആഗസ്ത് 29 ന് വൈകിട്ട് 5 ന് സമാപിക്കുന്ന സെമിനാറിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സമാപന സന്ദേശം നൽകും.

നവപൂജിതം ആഘോഷപരിപാടികളുടെ ഉദ്ഘാടനം 28 ന് വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വെച്ചു നടക്കുന്ന സമ്മേളനത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷനാകും. നവപൂജിതം സുവനീര്‍ പ്രകാശനം മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ക്ക് കൈമാറി നിര്‍വഹിക്കും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.

നവപൂജിതം ദിനമായ ആഗസ്ത് 29 ന് രാവിലെ 5 മണിക്ക് സന്ന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് തുടക്കമാകും. 6 ന് ധ്വജാരോഹണം, 7 മണി മുതല്‍ പുഷ്പസമര്‍പ്പണം. 10 മണിക്ക് പൊതുസമ്മേളനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തും.

ഉച്ചയ്ക്ക് 12 മണിക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും ഉണ്ടാകും. ഉച്ചയ്ക്ക് 2.30 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ മേഖലകളിലെ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളിൽ സംബന്ധിക്കും.

വൈകുന്നേരം 5 മണിക്ക് ദീപപ്രദക്ഷിണം. രാത്രി 7.30 ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നവപൂജിതം സമര്‍പ്പണം സന്ദേശം നല്‍കും. രാത്രി 9 മണി മുതല്‍ വിശ്വസംസ്കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ നടക്കും.

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വെച്ചു നടന്ന വാർത്താസമ്മേളനത്തിൽ സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, പ്രമോദ് പി. എന്നിവർ പങ്കെടുത്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp