spot_imgspot_imgspot_img

രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

Date:

കൊച്ചി: ചികിത്സയിൽ കഴിയുന്ന അവതാരകനും നടനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രാജേഷ് കേശവിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബി പി സാധാരണ നിലയിലേക്ക് എത്തിയതായും ലേക്‌ഷോർ ആശുപത്രി അധികൃതർ അറിയിച്ചു.

ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂറോ വിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുവെന്നും ആശുപത്രി വിശദമാക്കി. നിലവിൽ അഡ്വാൻസ് ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ ഐസിയുവിലാണ് രാജേഷുള്ളത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷ് കേശവ് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞുവീണത്. ഹൃദയധമനികളിൽ രക്തയോട്ടം നിലച്ചതാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക നിഗമനം. ഡിസ്‌നി, സ്റ്റാർ, സൺ, സീ നെറ്റ്വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp