spot_imgspot_imgspot_img

തിരുവനന്തപുരത്ത് വ്യാജ ആധാർ കാർഡുമായി ബംഗ്ലാദേശി പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ ആധാർ കാർഡുമായി ബംഗ്ലാദേശി പിടിയിൽ. ബംഗ്ലാദേശി യുവാവായ പ്രണോയ് റോയ് (29) ആണ് പോലീസിന്റെ പിടിയിലായത്. ബ്രഹ്മോസ് എയ്റോസ്പേസിന് സമീപം നിർമ്മാണ പ്രവർത്തിയുടെ കരാറെടുത്തയാളുടെ ജോലിക്കാരിലൊരാളായി എത്തിയതായിരുന്നു ഇയാൾ.

പേട്ട പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂട്ടത്തിലുണ്ടായിരുന്നവർ ഇയാൾ ഇന്ത്യൻ പൗരനല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കള്ളി വെളിച്ചത്തായത്. കരാറുകാരൻ ഇക്കാര്യം ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ബംഗ്ലാദേശ് പാസ്പോർട്ടും വ്യാജ ഇന്ത്യൻ ആധാർ കാർഡും കണ്ടെത്തി. ബംഗ്ലാദേശിൽ നിന്നും പശ്ചിമ ബംഗാൾ വഴിയാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp