
ഇടുക്കി: യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചത്. ഇടുക്കി തൊടുപുഴയിൽ വെച്ചാണ് ഷാജൻ സ്കറിയയെ മൂന്നംഗ സംഘം ആക്രമിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
പരുക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. മർദനത്തിൽ പരുക്കേറ്റ ഷാജൻ സ്കറിയ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ടാലറിയാവുന്ന മൂന്ന് ആളുകൾക്കെതിരെ വധശ്രമകുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തു.
സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കാറില്‍ നിന്നും വലിച്ചിറക്കി ശരീരത്തിലും മുഖത്തും ഇടിച്ച് പരിക്കേല്‍പ്പിച്ചതായാണ് എഫ്‌ഐആര്‍. സംഭവസ്ഥലത്ത് സിസിടിവി ഉണ്ടെങ്കിൽ ദൃശ്യങ്ങൾ ശേഖരിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്നും തൊടുപുഴ പൊലീസ് അറിയിച്ചു.







