
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് സ്വർണവും പണവും മോഷ്ടിച്ചു. തിരുവനന്തപുരം ചിറയിൻകീഴാണ് സംഭവം. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്.
ചിറയിൻകീഴ് ഒറ്റപ്ലാമുക്ക് ഷാരോൺ ഡെയിലിൽ ക്ലമന്റ് പെരേര – സുശീല ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. 107 ഗ്രാം സ്വർണവും 1,15000 രൂപയും എടിഎം കാർഡും 60000 രൂപയുടെ വാച്ചും മോഷ്ടിച്ചതായാണ് പ്രാഥമിക വിവരം.
വീട്ടിലെ ബെഡ്‌റൂമിൽ നിന്നാണ് സാധനങ്ങൾ മോഷണങ്ങൾ പോയത്. ദമ്പതികളുടെ വിദേശത്തായിരുന്ന മകളുടെ കുടുംബം ചികിത്സയ്ക്കായി നാട്ടിലെത്തിയിരുന്നു. ഇതേത്തുടർന്ന് കുടുംബം രണ്ടാഴ്ചയായി കിഴുവിലത്തിന് സമീപം മകളുടെ വീട്ടിലായിരുന്നു താമസം.
ഇന്നലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻ തന്നെ കുടുംബം പോലീസിൽ പരാതി നല്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.







