
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. ഓണാവധിക്ക് നാട്ടിലേക്ക് വരുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. ഭരതന്നൂർ മാറനാട് തുറ്റിയറ ശ്രേയസിൽ ഡി.എസ്.ഷൈജു ആണ് മരിച്ചത്. 48 വയസായിരുന്നു.
ഗുജറാത്തിൽ വച്ചാണ് മരണം സംഭവിച്ചത്. വർഷങ്ങളായി ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മാണ്ട്വി എന്ന സ്ഥലത്തായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. അവിടെ ടയർ പഞ്ചർ കടയായിരുന്നു ഷൈജു നടത്തിയിരുന്നത്.
നാട്ടിലേക്ക് വരാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ഷൈജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.







