spot_imgspot_imgspot_img

കൊല്ലത്ത് കാറും ബസ്സും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

Date:

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും എസ് യുവിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഥാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

ഥാർ ജീപ്പിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. തേവലക്കര സ്വദേശി പ്രിൻസ് തോമസ്(44), മക്കള്‍ അല്‍ക്ക ( 7) , അതുല്‍ (14) , എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

വാഹനത്തിൽ ഉണ്ടായിരുന്ന പ്രിൻസിന്‍റെ ഭാര്യ ബിന്ദ്യ, മകൾ ഐശ്വര്യ എന്നിവർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ ഐശ്വര്യയുടെ നില ഗുരുതരമാണ്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.

അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ വലിയകുളങ്ങര ക്ഷേത്രത്തിനടുത്തു വച്ച് വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്. അമേരിക്കയിലേക്ക് പോകുകയായിരുന്ന ബിന്ദ്യയുടെ സഹോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു കുടുംബം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp