spot_imgspot_imgspot_img

തിരുവനന്തപുരം ബാലരാമപുരത്ത് സർക്കാർ ഓഫീസുകളിൽ മോഷണം

Date:

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് സർക്കാർ ഓഫീസുകളിൽ മോഷണം. മൂന്ന്‌ സർക്കാർ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. വില്ലേജ് ഓഫീസ്, ആയുർവേദ ആശുപത്രി, കൃഷിഭവന്റെ കീഴിലുള്ള ചെടി നഴ്സറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

ഇന്നലെ രാത്രിയാണ് സംഭവം. വില്ലേജ് ഓഫീസിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഓഫീസിലെ മേശയിലുണ്ടായിരുന്ന മൂന്ന് ലാപ്ടോപ്പുകൾ കവർന്നതായി കണ്ടെത്തി. വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങളടങ്ങിയ ലാപ്ടോപ്പാണ് മോഷണം പോയത്.

കൃഷിഭവന്റെ കീഴിലുള്ള ബ്ലോക്ക് ചെടി നഴ്സറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 500 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. തൊട്ടടുത്തായി പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിലെ വാതിൽ കുത്തിപ്പൊളിച്ചെങ്കിലും ഒന്നും എടുത്തിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...
Telegram
WhatsApp