spot_imgspot_imgspot_img

നബിദിന മതസൗഹാർദ്ദ കുടുംബസംഗമം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം : ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച നബിദിന മതസൗഹാർദ്ദ കുടുംബ സംഗമം മുൻ കെ.പി.സി.സി പ്രസിഡണ്ടും, മുൻ എം.പിയുമായ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എൻ. ഷിബു മുഖ്യാതിഥിയായിരുന്നു.

സി.ഡബ്ലിയു.സി ചെയർപേഴ്സൺ അഡ്വ. ഷാനിബാബീഗം മുഖ്യപ്രഭാഷണം നടത്തി. ദേശീയ മലയാള വേദി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ഫസീഹ റഹീം അധ്യക്ഷത വഹിച്ചു. ലൂഥർ സഭ മേജർ ആർച്ച് ബിഷപ്പ് റോബിൻസൺ ഡേവിഡ് മതസൗഹാർദ്ദ സന്ദേശം നൽകി.

സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ സ്വാഗതവും, സംസ്ഥാന ചെയർമാൻ പനച്ചമൂട് ഷാജഹാൻ കൃതജ്ഞതയും പറഞ്ഞു. അപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന ശേഷം മടങ്ങിയെത്തിയ പ്രമുഖ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തക യാസ്മിൻ സുലൈമാനെ ചടങ്ങിൽ ആദരിച്ചു.നടൻ ശിവ മുരളി, എം. എച്ച്. സുലൈമാൻ, ഡോ. അരുൺ കുമാർ, ബി. പ്രഭാകരൻ, എസ്. ഗിരിജാ ദേവി, അട്ടക്കുളങ്ങര സുലൈമാൻ, ആറ്റിങ്ങൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

വിവിധ മേഖലയിൽ മികവ് പുലർത്തിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കും അംഗങ്ങൾക്കുമായി വിവിധ കലാകായിക മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങളും നൽകി. ദേശീയ മലയാള വേദിയുടെ ഗായകർ ഒരുക്കിയ ഗാനവിരു ന്നും, നൃത്തവും ഉണ്ടായിരുന്നു.

അന്തേവാസികളോടൊപ്പം ആഹാരം കഴിച്ചു കൊണ്ടായിരുന്നു ആഘോഷം. വൈകുന്നേരം പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപനസമ്മേളനം സൂപ്രണ്ട് ബിനു ജോൺ ഉത്ഘാടനം ചെയ്തു. അഡ്വ. ഫസീഹ റഹീം, മുജീബ് റഹ്‌മാൻ, അഡ്വ. ജയകുമാരൻ, വിഴിഞ്ഞം ലത്തീഫ് എന്നിവർ പ്രസംഗിച്ചു. സമ്മാനവിതരണവും നടന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp