spot_imgspot_imgspot_img

തിരുവനന്തപുരത്ത് സാമ്പത്തിക തട്ടിപ്പിൽ കുരുങ്ങി ജീവിതം പ്രതിസന്ധിയിലായി അമ്മയും മകളും; ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി

Date:

തിരുവനന്തപുരം: ഹോംസ്റ്റേ നടത്തിപ്പിൽ ജീവിതം വഴിമുട്ടി അമ്മയും മകളും. ഹോസ്റ്റൽ നടത്താനായി കെട്ടിടത്തിന്‍റെ നാലാം നില വിട്ടുനൽകാമെന്ന് ഇവരുടെ പക്കൽ നിന്നും പണം തട്ടിയെന്നാണ് ആരോപണം. തിരുവനന്തപുരത്താണ് സംഭവം നടന്നത്.

അഞ്ച് ലക്ഷം രൂപയാണ് ഇവരുടെ പക്കൽ നിന്നും അഞ്ചൽ സ്വദേശി ഷൈജു തട്ടിയെടുത്തത്. തിരുവനന്തപുരത്ത് ഒരു ഹോസ്റ്റൽ നടത്തി ജീവിക്കാനാണ് ഇവർ ഷൈജുവിനെ സമീപിച്ചത്. ക്യാൻസർ രോഗിയാണ് നെടുമങ്ങാട് സ്വദേശിയായ നസീറ.

ഷൈജുവിന്‍റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ നാലാം നിലയിലെ 9 മുറികള്‍ വാടകയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് ഇവരുടെ പക്കൽ നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തത്. കെട്ടിടത്തിന്റെ പണി പൂർത്തിയായിരുന്നില്ല. അതിനാൽ അഡ്വാൻസ് നൽകി ഒരു മുറിയിൽ നസീറയും മകളും താമസം തുടങ്ങിയിരുന്നു. എന്നാൽ ഇതുവരെയും കെട്ടിടത്തിന്റെ ബാക്കി പണികൾ പൂർത്തിയാക്കി നൽകിയെന്നാണ് ഇവർ ആരോപിക്കുന്നത്.

ഇവർ ദുരിതത്തിലായതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വിളിച്ച് സഹായം ആഭ്യർത്ഥിച്ചു. ഇതേ തുടർന്ന് ഇവർക്ക് സഹായവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിന് മന്ത്രി നിർദ്ദേശം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...
Telegram
WhatsApp