spot_imgspot_imgspot_img

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനം ഇനിയും ഉന്നതിയിലേക്കെത്തുമെന്ന് ഗവർണർ

Date:

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ജ്യേഷ്ഠ സഹോദരന് തുല്യമാണെന്നും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനം ഇനിയും ഉന്നതിയിലേക്കെത്തുമെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ. ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്ര മാനവീയം വീഥിയിൽ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണം കേരളത്തിൻ്റെ മഹത്തായ സംസ്കാരത്തിൻ്റെയും സാമൂഹികവും സാമുദായികവുമായ ഐക്യത്തിൻ്റെയും ആഘോഷമാണെന്ന് ഗവർണർ പറഞ്ഞു. നാടിൻ്റെ പൈതൃകവും സംസ്കാരവും പുരോഗതിയും വിളിച്ചോതുന്ന ഘോഷയാത്ര കാണാൻ ക്ഷണിച്ചതിന് മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും കുടുംബസമേതമാണ് എത്തിയത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.അർ.അനിൽ എന്നിവർ ചേർന്ന് ഗവർണർക്ക് ഓണക്കോടി നൽകി.

മ്യൂസിയം. പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎമാരായ ഡി.കെ. മുരളി, വി ജോയ്, ആൻ്റണി രാജു, ഐ.ബി.സതീഷ്, വി.കെ പ്രശാന്ത്, ജി.സ്റ്റീഫൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ്കുമാർ, ജില്ലാ കളക്ടർ അനുകുമാരി, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി...

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം

ഡൽഹി: ഡൽഹിയിൽ വീണ്ടും നടുക്കുന്ന ക്രൂരത. രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം....

സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം

ഡൽഹി: പഞ്ചസാര കയറ്റുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം എടുത്തു.രാജ്യത്തെ...

വീണ്ടും ജീവനെടുത്ത് കാട്ടാന; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

പാലക്കാട് : പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അകമലവാരം...
Telegram
WhatsApp