spot_imgspot_imgspot_img

വര്‍ക്കലയില്‍ കിടപ്പുരോഗിയായ 60കാരിയെ പീഡിപ്പിക്കാന്‍ ശ്രമം

Date:

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ കിടപ്പുരോഗിയായ 60കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ഞയറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. നാട്ടുകാരനായ ഭിന്നശേഷിക്കാരനായ 40 വയസുകാരനാണ് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

വയോധികയ്ക്കുള്ള ഉച്ചഭക്ഷണവുമായി ഇവരുടെ സഹോദരിമാര്‍ വീട്ടിൽ എത്തിയിരുന്നു. ഇവർ വന്ന സമയം പ്രതി വീട്ടിൽ ഉണ്ടായിരുന്നു. രോഗിയെ കാണാനെത്തിയ പ്രതിക്ക് കൂടി സഹോദരിമാര്‍ ഭക്ഷണം വിളമ്പി നല്‍കിയിരുന്നു.

തുടർന്ന് ഇവർ പോയതിനു ശേഷമാണ് പ്രതി കിടപ്പുരോഗിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്. കൈകാലുകള്‍ തളര്‍ന്ന രോഗി ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി വായ പൊത്തിപ്പിടിച്ചു.

ഇതിനിടയ്ക്ക് വയോധിക പ്രതിയെ തട്ടിമാറ്റി നിലവിളിച്ചു. ഈ ശബ്ദം കേട്ടാണ് സഹോദരിമാർ തിരികെ മടങ്ങിയെത്തിയത്. അപ്പോഴേക്കും പ്രതി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഉടൻ തന്നെ സഹോദരിമാർ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp