spot_imgspot_imgspot_img

തിരുവനന്തപുരത്ത് കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചതിന് യുവതിയെ ആക്രമിച്ചു; രണ്ടു പേർ പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചതിന് യുവതിയെ ആക്രമിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ.

റൗഡി ലിറ്റിൽ ഉൾപ്പെട്ട കല്ലമ്പലം ബൈജു എന്ന് വിളിക്കുന്ന ബൈജുവും കൂട്ടാളി ആദേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബൈജുവിന്റെ കിളിമാനൂർ ഉള്ള റേഷൻ കടയിൽ ജോലിക്ക് വരാൻ യുവതി വിസമ്മതിച്ചിരുന്നു.ഇതേ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി യുവതിയുടെ വീട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

തുടർന്ന് ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. അതിനു ശേഷം ഇന്നലെ ഉച്ചക്ക് ആലങ്കോട് വഞ്ചിയൂർ ബസ് സ്റ്റോപ്പിൽ വെച്ച് യുവതിയുടെ കയ്യിൽ കടന്ന് പിടിക്കുകയും യുവതിയുടെ കുട്ടിയെ എടുത്ത് കടന്നു കളയാൻ ശ്രമിക്കുകയും ചെയ്തു.

ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു. പിടിവലിക്കിടയിൽ പ്രതികൾ രണ്ട് പൊലീസുകാരേയും മർദ്ദിച്ചുവെന്നാണ് റിപ്പോർട്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp