spot_imgspot_imgspot_img

അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരം സ്വദേശിക്ക് രോഗം വരാൻ കാരണം വെളളം മൂക്കിൽ കയറിയതെന്ന് റിപ്പോർട്ട്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് 17 കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. ആക്കുളത്തെ സ്വിമ്മിം​ഗ് പൂളിൽ നിന്നാണ് 17 കാരന് രോഗം ബാധിച്ചത്.

സ്വിമ്മിം​ഗ് പൂളിലെ വെള്ളം മൂക്കിൽ കയറിയതാണ് രോ​ഗകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് രോഗം സ്ഥിതീകരിച്ചത്. കുട്ടിയോടൊപ്പം മൂന്ന് പേരാണ് അന്ന് സ്വിമ്മിം​ഗ് പൂളിൽ എത്തിയത്. എന്നാൽ മറ്റു മൂന്ന് കുട്ടികൾക്കും ഇത് വരെ രോഗ ലക്ഷണങ്ങൾ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം.

നിലവിൽ കുട്ടികൾ എല്ലാം നിരീക്ഷണത്തിൽ തുടരുകയാണ്. ഓഗസ്റ്റ് 16 നാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂളിൽ കുട്ടികൾ ഇറങ്ങിയത്. പിറ്റേ ദിവസം മുതൽ രോഗലക്ഷണങ്ങൾ ആരംഭിച്ചിരുന്നു. ആദ്യം കടുത്ത തലവേദനയാണ് അനുഭവപ്പെട്ടത്. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ കൂടിയതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് രോഗം മൂർച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp