
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞെതെന്നാണ് വിവരം.
എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ നിർത്തിയ ബസ് പുറകിലേക്ക് നീങ്ങി മറിയുകയായിരുന്നുവെന്നാണ് വിവരം. 20ലധികം കുട്ടികൾക്ക് പരിക്കുണ്ടെന്നാണ് വിവരം.ഇവരെ കടയ്ക്കലിലെ ആശുപത്രിയിലേക്ക് മാറ്റി.







