spot_imgspot_imgspot_img

തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതിക്ക് ക്രൂരമര്‍ദനം

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരന് ക്രൂര മർദ്ദനം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരന്‍ ബിജുവിനാണ് മര്‍ദനമേറ്റത്. പ്രതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചകിത്സിയിലാണ്.

ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇയാളുടെ ജീവന്‍ നിലനിര്‍ത്തുന്നത്. സഹപ്രവർത്തകയെ ഉപദ്രവിച്ചതിനാണ് ഇയാകെ പേരൂർക്കട പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. 12ാം തിയതിയാണ് പേരൂര്‍ക്കട പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13ന് വൈകിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇയാളെ അത്യാസന്ന നിലയില്‍ ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ എത്തിക്കുന്നത്. ബിജുവിനെ ജില്ലാ ജയിലിന് അകത്തുള്ള ഓടയ്ക്കകത്ത് അവശനിലയില്‍ കണ്ടെത്തി എന്നാണ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നല്‍കിയിട്ടുള്ള വിശദീകരണം. എന്നാൽ ബിജുവിനു അതിക്രൂരമായി മർദ്ദനമേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp