spot_imgspot_imgspot_img

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിലെ ലേണേർ സപ്പോർട്ട് സെൻ്ററിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു

Date:

തുമ്പ: തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതി രാജ് വി. പി. യുടെ സാന്നിധ്യത്തിൽ, രജിസ്ട്രാർ പ്രൊഫ. ഡോ. സുനിത പിയും കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് സ്കറിയയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

സിൻഡിക്കേറ്റ് അംഗം എം. ജയപ്രകാശ്, അക്കാദമിക് ഡയറക്ടർ, ഡോ ഫാ. ഷിബു ജോസഫ്, കോർഡിനേറ്റർ ഡോ. ഫാ. ഡൊമിനിക് ജോസഫ്, എന്നിവർ സന്നിഹിതരായിരുന്നു.

യൂണിവേഴ്സിറ്റിയുടെ ഒരു ലേണർ സപ്പോർട്ട് സെൻ്റർ എന്ന നിലയിൽ BA ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, പോളിറ്റിക്കൽ സയൻസ്, ബി. കോം എന്ന വിഷയങ്ങളിലും MA ഇംഗ്ലീഷ്, മലയാളം, പോളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം. കോം എന്ന കോഴ്സുകളിലും ഉപരിപഠനത്തിന് സെൻററിൽ അവസരമുണ്ട്.

അടിസ്ഥാന യോഗ്യതയുള്ള ആർക്കും പ്രായഭേദമെന്യേ ഉപരിപഠനത്തിന് ഈ അവസരം ഉപയോഗിക്കാം. അഡ്മിഷൻ നടപടികൾ യൂണിവേഴ്സിറ്റി ആരംഭിച്ചിട്ടുണ്ട്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp