spot_imgspot_imgspot_img

ഉത്പ്പന്നങ്ങൾ ഒരു കുടക്കീഴിൽ : തിരുവനന്തപുരം പള്ളിപ്പുറത്ത് വരുന്ന യൂണിറ്റി മാളിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ

Date:

തിരുവനന്തപുരം: പരമ്പരാ​ഗത ഉത്പ്പന്നങ്ങളെയും പ്രാദേശിക കരകൗശല വിദ​ഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് നിർമ്മാണം പുരോ​ഗമിക്കുന്ന യൂണിറ്റി മാളിന്റെ ഉദ്ഘാടനം 2026 ഫെബ്രുവരിയിൽ നടക്കും. എം.എസ്.എം.ഇ.കളെ സഹായിക്കുന്നതിനായി രൂപകല്പന ചെയ്യുന്ന യൂണിറ്റി മാളിന്റെ നിർമ്മാണം ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണ്. ഏകദേശം 62 ശതമാനം വർക്കുകൾ പൂർത്തിയായി.

തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് രണ്ടര ഏക്കര്‍ സ്ഥലത്ത് 1.9 ലക്ഷം ചതുരശ്ര അടിയിലാണ് മാളിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 120 കോടിയാണ് പദ്ധതി ചെലവ്. ഊരാളൂങ്കൽ ലേബർ സർവ്വീസ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. സംസ്ഥാനത്തെ പ്രദേശിക ഉത്പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താനും ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും ഇത് പ്രയോജനപ്രദമാകും. ഒരു ജില്ല ഒരു ഉത്പ്പന്നം, ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഉത്പ്പന്നം എന്നിവയുടെ പ്രോത്സാഹനമാണ് പദ്ധതിയുടെ ലക്ഷ്യം.

50 സ്റ്റാളുകൾ മാളിൽ സജ്ജീകരിക്കും. കേരളത്തിലെ 14 ജില്ലകളുടേയും ഒ.ഡി.ഒ.പി (ഒരു ജില്ല ഒരു ഉത്പ്പന്നം), ജി.ഐ ഉത്പ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കാനും മാളിൽ സ്റ്റാളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആംഫി തിയേറ്റർ, വിശാലമായ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, എക്സിബിഷൻ ഏരിയ, 10,000 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, 380 പേർക്ക് ഇരിക്കാവുന്ന രണ്ട് മൾട്ടിപ്ലക്സ് തിയേറ്ററുകൾ, അം​ഗപരിമിതർക്കുള്ള പ്രത്യേക സൗകര്യങ്ങൾ, രണ്ട് ഇവന്റ് സോണുകൾ, ​ഗെയിം സോണുകൾ, 200 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം എന്നീ അതിവിശാലമായ സജ്ജീകരണങ്ങൾ യൂണിറ്റി മാളിൽ ഒരുക്കും.

രാജ്യത്തെ 28 സംസ്ഥാനങ്ങള്‍ക്കും എട്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഒരു ജില്ല ഒരു ഉത്പ്പന്നം പ്രദർശിപ്പിക്കാൻ അവസരം ഉണ്ടാകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ ഏറ്റവും വേ​ഗത്തിൽ മുന്നോട്ടുപോകുന്നത് നമ്മുടെ സംസ്ഥാനമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp