spot_imgspot_imgspot_img

തിരുവനന്തപുരത്ത് ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറക്കാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറക്കാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. രണ്ട് ജാർഖണ്ഡ് സ്വദേശികളായ തൊഴിലാളികളെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. വികാസ് മണ്ഡൽ,പുനിത് മണ്ഡൽ എന്നിവരാണ് പിടിയിലായത്.

ഉച്ചക്കട കുഴിയംവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൻ്റെ കാണിക്കവഞ്ചിയാണ് ഇവർ കുത്തിത്തുറക്കാൻ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം 4:30 ഓടെയാണ് സംഭവം നടന്നത്.

കാണിക്കവഞ്ചി കമ്പി കൊണ്ട് കുത്തി തുറക്കാൻ ശ്രമിക്കവേയാണ് നാട്ടുകാർ ഇവരെ പിടികൂടി പൊലീസിൽ ഏൽ‌പ്പിച്ചത്. ഇവർക്കെതിരെ മോഷണശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp