spot_imgspot_imgspot_img

സാങ്കേതികതയുടെ പേരു പറഞ്ഞ് സംഘ്പരിവാറിന് കേരളത്തെ തീറെഴുതാനുള്ള സിപിഎം അജണ്ടക്കെതിരെ ജാഗ്രത വേണം; വെൽഫെയർ പാർട്ടി

Date:

തിരുവനന്തപുരം: ചാലപ്പുറത്തെ ആകെയുള്ള കേവലം 7295 വോട്ടർമാരിൽ നിന്ന് 3243 വോട്ടർമാരെ 8659 വോട്ടർമാരുള്ള മുഖദാറിലേക്ക് മതാടിസ്ഥാനത്തിൽ വോട്ട് ചോരി നടത്തിയത് സാങ്കേതികതയുടെ പേരു പറഞ്ഞ് സംഘ്പരിവാറിന് കേരളത്തെ തീറെഴുതാനുള്ള സിപിഎമ്മിൻ്റെ അപകടകരമായ രാഷ്ട്രീയ അജണ്ടയാണെന്ന് വെൽഫെയർ പാർട്ടി കോർപ്പറേഷൻ ഇലക്ഷൻ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

വോട്ടർ പട്ടികയെ ഒളിമറയാക്കി കേരളത്തിൽ ആർ എസ് എസിന് അടിത്തറ പാകുന്നത് ഡീലിമിറ്റേഷൻ സാങ്കേതികതയുടെ പേരു പറഞ്ഞാണ്. വാർഡിലെ വോട്ടുകളിൽ വംശീയ ധ്രുവീകരണമുണ്ടാക്കി വിദ്വേഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതിനെതിരെ കേരളത്തിലെ ജനങ്ങൾ ജനാധിപത്യ ജാഗ്രതയോടെ പ്രക്ഷോഭത്തിനിറങ്ങേണ്ട സമയം അതിക്രമിച്ചുവെന്നും കോഴിക്കോട് കോർപ്പറേഷൻ ഇലക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

പ്രസിഡൻറ് എം.എ ഖയ്യൂം ഉദ്ഘാടനം ചെയ്ത യോഗത്തിൽ,ടി സി സജീർ , ഇസ്മയിൽ പാലക്കണ്ടി,നിഹാസ് നടക്കാവ്,നിസാർ മീൻചന്ത ,സമീർ മീഞ്ചന്ത, അയ്യൂബ് കുറ്റിച്ചിറ, യൂസുഫ് മൂഴിക്കൽ, സുഫീറ എരമംഗലം,അലിയ്യുൽ അക്ബർ,ഷാഹാസമാൻ തുടങ്ങിയവർ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp