spot_imgspot_imgspot_img

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ദേശീയ ആയുർവേദ ദിന പരിപാടികൾ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം:ആയുർവേദ പ്രചരണാർത്ഥം നടത്തുന്ന ദേശീയ ആയുർവേദ ദിനവുമായി ബന്ധപ്പെട്ട് വർക്കലയിലെ സർക്കാർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ദിന പരിപാടികൾ സംഘടിപ്പിച്ചു. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആശുപത്രിയിൽ സംഘടിപ്പിച്ചത്.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും വർക്കല ഏരിയയിലെ മറ്റ് ആയുർവേദ ഡിസ്പെൻസറികളിലെ ജീവനക്കാരും വിവിധ സ്കൂളുകളും ലയൺസ് ക്ലബ് മുതലായ സന്നദ്ധ സംഘടനകളുമായും സഹകരിച്ച് എല്ലാ ദിവസവും വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടത്തി. വിദ്യാർത്ഥികൾക്കും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ടവർക്കും ഔഷധസസ്യങ്ങളും മരങ്ങളും പരിചയപ്പെടുത്തുകയും ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ഔഷധസസ്യങ്ങളെ സംബന്ധിച്ചുള്ള അറിവ് പരിശോധിക്കുന്നതിന് ക്വിസ് മത്സരവും ആയുർവേദ ഉപന്യാസ രചനാ മത്സരവും നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. സൈക്കോളജി, സി. പി. ആർ മാനേജ്മെൻറ്, സ്ഥാപനത്തിൽ നൽകിവരുന്ന ആയുർവേദ ചികിത്സകളും സർവീസുകളും പരിചയപ്പെടുത്തൽ എന്നിവയും ആരോഗ്യപരമായ ഭക്ഷണം പരിചയപ്പെടുത്തുന്നതിന് വേണ്ടി വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് നല്ല ഭക്ഷണം പരിചയപ്പെടുത്തുന്ന മത്സരങ്ങളും ക്ലാസുകളും സംഘടിപ്പിച്ചു.

ബുധനാഴ്ചയാണ് പരിപാടികൾ ആരംഭിച്ചത്. ഇന്ന് സ്ഥാപനത്തിൽ നിന്നും വർക്കല മൈതാനം ചുറ്റി തിരികെ എത്തുന്ന ആയുർവേദ ദിന റാലിയോടെ സമാപിച്ചു. റാലിയിൽ സ്ഥാപനത്തിലെ ജീവനക്കാരും വർക്കല ഏരിയയിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലെ ജീവനക്കാരും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഡോക്ടർമാരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp