spot_imgspot_imgspot_img

ശുചിത്വോത്സവം സ്‌ക്രാപ് ഹണ്ടിങ്: പബ്ലിക് ഓഫീസിൽ നിന്നും 15.1 ടൺ മാലിന്യം നീക്കം ചെയ്തു

Date:

തിരുവനന്തപുരം: ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം പബ്ലിക് ഓഫീസിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞവും സ്‌ക്രാപ് ഹണ്ടിങ് പ്രവർത്തനവും വഴി കെട്ടിക്കിടന്നിരുന്ന 15.1 ടൺ പാഴ്വസ്തുക്കൾ നീക്കം ചെയ്തു.

ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പബ്ലിക് ഓഫീസിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ ഈ യജ്ഞത്തിലൂടെ കെട്ടിടത്തിന്റെ പരിസരവും ശുചിമുറികളും വൃത്തിയാക്കി.

‘സ്‌ക്രാപ്പ് ഹണ്ടിലൂടെ’ ശേഖരിച്ച മാലിന്യങ്ങളിൽ 4 ടൺ ഇ-മാലിന്യം, 4.5 ടൺ ഫർണിച്ചർ മാലിന്യം, 3.8 ടൺ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ, 2.8 ടൺ ലോഹവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. ഈ മാലിന്യങ്ങളെല്ലാം തുടർ സംസ്‌കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. പാഴ്വസ്തുക്കൾ ശേഖരിച്ച ക്ലീൻ കേരള കമ്പനിയുടെ ‘സ്‌ക്രാപ്പ് ഹണ്ട്’ വാഹനം ലാൻഡ് റവന്യൂ കമ്മീഷണർ കെ ജീവൻ ബാബു ഫ്ലാഗ് ഓഫ് ചെയ്തു.

ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ് നേതൃത്വം നല്കി. ഡയറക്ടർമാരായ ബി. നീതുലാൽ, ടി. എം. മുഹമ്മദ് ജാ എന്നിവരും ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർമാരായ പ്രിയ ഐ. നായർ, ജേക്കബ് സഞ്ജയ് ജോൺ, അജീഷ്. കെ എന്നിവരും മുന്നൂറോളം ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

പൊതുസ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനായി നടന്ന ഈ സംരംഭത്തിൽ പങ്കെടുത്ത എല്ലാവർക്കും ശുചിത്വ മിഷൻ ഡയറക്ടർ യു. വി. ജോസ് നന്ദി രേഖപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp