spot_imgspot_imgspot_img

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

Date:

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിങ്കൾ മുതൽ ഗതാഗത നിയന്ത്രണം. മെഡിക്കൽ കോളെജിൽ പുതിയ കെട്ടിടത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള വാഹനങ്ങൾ പ്രധാന കവാടം വഴി അമ്മയും കുഞ്ഞും പ്രതിമ ചുറ്റി നഴ്‌സിങ്‌ കോളേജ് കഴിഞ്ഞ് ഒറ്റവരി ഗതാഗതം പാലിച്ച് പോകണം. രോഗിയെ എസ്എസ്ബിയിൽ ഇറക്കി ഉള്ളൂർ റോഡിലേക്ക്‌ ഇറങ്ങി വാഹനം പുതിയ മേൽപ്പാലത്തിന് താഴെയുള്ള പ്രദേശത്ത്‌ നിർത്തിയിടണം. ജീവനക്കാർക്ക് അവരുടെ വാഹനം എസ്എസ്ബി പരിസരത്ത് നിർത്തിയിടാം.

ഉള്ളൂരിൽനിന്ന്‌ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കും വാഹനങ്ങൾക്ക് എംഎസ്ബി സെല്ലാർ സ്റ്റാഫ് പാർക്കിങ്‌ ഭാഗത്തേക്കും മാത്രമാണ് പ്രവേശനം. അതേസമയം ഇതുവഴി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കും ആശുപത്രി ഭാഗത്തേക്കും പ്രവേശനമുണ്ടാകില്ല.

ആർസിസി, ശ്രീചിത്ര, അക്കാദമിക് ക്യാമ്പസ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മേൽപ്പാലം വഴി ഉള്ളൂർ ഭാഗത്തേക്ക്‌ പോകണം. എസ്എടി ആശുപത്രിയിൽ നിന്നുള്ള പ്രധാന കവാടംവഴി കാഷ്വാലിറ്റിക്ക് മുന്നിലൂടെ ഉള്ളൂർ ഭാഗത്തേക്ക്‌ പോകണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp