
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പുതിയതുറ സ്വദേശി ഷാനു(16) വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ ജയ്സൺ (17) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് വിഴിഞ്ഞം മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. വിഴിഞ്ഞം മുല്ലൂർ ജംഗ്ഷന് സമീപം കാറ് നിയന്ത്രണം വിട്ട് സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സെന്‍റ് മേരീസ് സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ജയ്‌സണും ഷാനുവും.
ബൈക്കിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി സ്റ്റെഫാനിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിഴിഞ്ഞത്തുനിന്നു പുതിയതുറ ഭാഗത്തേക്കു പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തുനിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.







