spot_imgspot_imgspot_img

കാട്ടാളന്റെ ചിത്രീകരണം തായ്ലാൻ്റിൽ ആരംഭിച്ചു

Date:

ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ‘ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തായ്ലാൻ്റിൽ ആരംഭിച്ചു.

മൂന്നാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് തായ്ലാൻ്റിലെ ചിത്രീകരണം.

തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കിയിൽ പുനരാരംഭിക്കും.

 

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻ്റെണി പെപ്പെ , ജഗദീഷ്, കബീർദുഹാൻ സിങ്ങ് ഉൾപ്പടെ ഈ സിനിമയിലെ പ്രധാന താരങ്ങളൊക്കെ തായ്ലാൻ്റ് ഷെഡ്യൂളിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്.

ആക്ഷൻ കോറിയോഗ്രാഫി രംഗത്തെ പ്രശസ്തനായ കെച്ച കെംബഡിക്കയാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഫുൾ ആക്ഷൻ പായ്ക്കഡ് സിനിമയെന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

സിദ്ദിഖ്, ആൻസൺ പോൾ അടക്കം ബോളിവുഡ്ഡിലേയും, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു. സമീപകാലത്ത് കന്നഡ സിനിമകളിലെ സംഗീതവും സംഗീത സംവിധായകരും ഇൻഡ്യൻ ചലച്ചിത്ര രംഗത്ത് വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിലെ പ്രശസ്തനായ അജനീഷ് ലോകനാഥാണ് ഈ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

അരങ്ങിലും അണിയറയിലും ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ആകർഷകമായ ഈ ചിത്രത്തെ ഒരു പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp