spot_imgspot_imgspot_img

സുപ്രധാന തീരുമാനവുമായി കേരള സർവകലാശാല വിസി

Date:

തിരുവനന്തപുരം: സുപ്രധാന തീരുമാനവുമായി കേരള സർവകലാശാല വിസി. ക്രിമിനൽ കേസ് പ്രതികളായാൽ കോളജുകളിൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള സർവകലാശാല വൈസ് ചാൻസലർ മുന്നോട്ട്.

കേസുകളില്‍ പ്രതികളായാല്‍ അഡ്മിഷനില്ലെന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ എല്ലാ കോളേജുകള്‍ക്കും കേരള സര്‍വകലാശാല അയച്ചു. അതേസമയം സര്‍ക്കുലര്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക സംഘടനാ പ്രവര്‍ത്തനവുമായി സജീവമായി നില്‍ക്കുന്ന വിദ്യാർഥികളെയാണെന്നാണ് പുറത്തുവരുന്ന വിവരം.

ബിരുദ പഠനത്തിന് ശേഷം തുടർ പഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് ഈ സർക്കുലർ വിലങ്ങുതടിയാകാൻ സാധ്യതയുണ്ട്.ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിദ്യാർഥികൾ അഡ്മിഷൻ സമയത്ത് സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലം ലംഘിച്ച് കേസില്‍ പ്രതികളായാല്‍ നടപടി എടുക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

നാല് ചോദ്യങ്ങളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ, ക്രിമിനൽ കേസുകളിൽ പ്രതികളാണ്ടോ, കൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ എന്നിങ്ങനെയാണ് സത്യവാങ്മൂലത്തിലെ ചോദ്യങ്ങൾ.

ഈ ചോദ്യങ്ങള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കണം. സര്‍ക്കുലര്‍ ലംഘിച്ചാല്‍ നടപടി കോളേജ് കൗണ്‍സിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp