spot_imgspot_imgspot_img

‘സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതി: 8-ാം വർഷത്തിലെത്തി നിൽക്കുമ്പോൾ വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി മാറുന്നു

Date:

തിരുവനന്തപുരം: ഒറ്റപ്പെട്ട മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസി കുടുബങ്ങൾക്ക് അവർക്ക് അർഹതപ്പെട്ട റേഷൻ സാധനങ്ങൾ, ചൂഷണത്തിന് വിധേയമാകാതെ, അവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപ്പാക്കി വരുന്ന ‘സഞ്ചരിക്കുന്ന റേഷൻകട’ പദ്ധതി വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തിലേക്കുളള വലിയ ചുവടുവെപ്പായി മാറുന്നു. 2017ൽ ആരംഭിച്ച പദ്ധതി 2025ൽ എട്ടാം വർഷത്തിലെത്തിനിൽക്കുമ്പോൾ 10 ജില്ലകളിലായി 21 താലൂക്കുകളിലെ 142 ആദിവാസി ഉന്നതികളിൽ വിജയകരമായി നടപ്പാക്കപ്പെട്ട് ഒറ്റപ്പെട്ട മലയോര മേഖലകളിലെ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നു.

2017ൽ തൃശ്ശൂർ ജില്ലയിലാണ് ‘സഞ്ചരിക്കുന്ന റേഷൻകട’ പദ്ധതിക്ക് തുടക്കമായത്. ഇന്ന് തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ വിജയകരമായി നടപ്പിലാക്കുന്നു.

എല്ലാ മാസവും മുടക്കം കൂടാതെ സമീപ റേഷൻ കടകളിൽ നിന്ന് അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര തുടങ്ങിയ റേഷൻ സാധനങ്ങൾ ശേഖരിച്ച് ആദിവാസി ഊരുകളിലെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും വനമേഖലകളിലെ അപകടസാധ്യതകൾക്കിടയിലും ജീവനക്കാർ പരാതികൾക്ക് ഇടനൽകാതെ കാര്യക്ഷമമായി റേഷൻ സാധനങ്ങളുടെ വിതരണമുറപ്പാക്കുന്നു.

ഓരോ മാസവും വാഹനങ്ങളിൽ സാധനങ്ങൾ എത്തിക്കുന്ന ഈ സംവിധാനം, ഒറ്റപ്പട്ട വനമേഖലകളിൽ നിന്നും ദൂരങ്ങൾ താണ്ടി റേഷൻ കടകളിലെത്തേണ്ട അവസ്ഥയ്ക്കറുതി വരുത്തി ആദിവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമേകുന്നു.

ഈ സാമ്പത്തിക വർഷം പദ്ധതിക്കായി 1 കോടി 5 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന പ്രൊപ്പോസലുകൾ അനുസരിച്ച് പദ്ധതി വിപുലീകരിക്കാനും പുതിയ ഉന്നതികളെ ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp