spot_imgspot_imgspot_img

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവ്; മെഡിക്കൽബോർഡിന് മുന്നിൽ ഹാജരായി സുമയ്യ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവില കൂടുതൽ നടപടികൾ. ചികിത്സ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽബോർഡിന് മുന്നിൽ സുമയ്യ ഹാജരായി.

അടുത്ത വെള്ളിയാഴ്ച ഒരു പരിശോധന കൂടി ചെയ്യാമെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചിരിക്കുന്നത്. ആ പരിശോധനയ്ക്ക് ശേഷം മാത്രമേ ഗൈഡ് വയർ പുറത്തെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനാകുവെന്നും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഗൈഡ് വയർ പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ട പരിഹാരം ആവശ്യപ്പെടുമെന്നും സർക്കാർ ജോലി വേണമെന്ന ആവശ്യം ഉന്നയിക്കുമെന്നും സുമയ്യയുടെ ബന്ധു സബീർ വ്യക്തമാക്കി. എന്നാൽ ഗൈഡ് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.

വയർ നിലവിൽ ധമനികളോട് ഒട്ടിച്ചേർന്നാണ് ഇരിക്കുന്നത്. അതിനാൽ വയർ മാറ്റാൻ ശ്രമിക്കുന്നത് അപകടമുണ്ടാക്കും എന്നാണ് നിഗമനം. വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp