spot_imgspot_imgspot_img

വർക്കലയിൽ വിനോദസഞ്ചാരിയെ അതിക്രൂരമായി മർദിച്ചുവെന്ന് പരാതി

Date:

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിനോദസഞ്ചാരിയെ അതിക്രൂരമായി മർദിച്ചുവെന്ന് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരുക്കേറ്റത്. വാട്ടർ സ്പോർട്സ് ജീവനക്കാരാണ് വിനോദസഞ്ചാരിയെ അതിക്രൂരമായി മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
 രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. റോബർട്ട് കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ വർക്കല ബീച്ച് സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം ബീച്ചിൽ സമയം ചിലവഴിക്കുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു.
തുടർന്ന് ഇന്ന് രാവിലെ ഫോൺ അന്വേഷിച്ചാണ് ഇയാൾ ബീച്ചിൽ എത്തിയത്. കുറച്ചുനേരം ഫോൺ അന്വേഷിച്ചു നടന്നിരുന്നെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇയാൾ ബീച്ചിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.
എന്നാൽ ഇത് വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ തടഞ്ഞു. അതിനു ശേഷം ഇവർ തമ്മിൽ  വാക്കേറ്റം ഉണ്ടാകുകയും വിദേശിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെയാണ് സംഘം പിന്മാറിയത്.
അതിനുശേഷം ടൂറിസം പൊലീസെത്തി വിദേശിയെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിദേശിയുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp