spot_imgspot_imgspot_img

ഫാസ്ടാഗില്ലാത്തവർക്കു ചുമത്തുന്ന പിഴയിൽ ഇളവ് പ്രഖ്യാപിച്ചു

Date:

ഡൽഹി: ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാ​ഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദ​ഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഫാസ്ടാഗില്ലാത്തവർ ഇനി യുപിഐ ഉപയോഗിച്ച് ടോൺ നൽകിയാൽ യഥാർഥ നിരക്കിന്‍റെ 25 ശതമാനം അധികമായി നൽകിയാൽ മതിയാകും.

പണം ആയിട്ടാണെങ്കില്‍ ടോള്‍ ഫീയുടെ ഇരട്ടി നല്‍കുന്നത് തുടരും. നവംബർ 15 ന് പുതിയ ഭേദഗതി പ്രാബല്യത്തിൽ വരും. യുപിഐ ഉപയോഗിക്കുന്നവർക്കു മാത്രമാകും ഇളവ്. നാഷണല്‍ ഹൈവേയ്‌സ് ഫീ റൂള്‍സിലാണ് ഭേദഗതി വരുത്തിയത്.

ടോൾ പിരിവിൽ സുതാര്യത വർദ്ധിപ്പിക്കാനും യുപിഐ ഇടപാട് പ്രോത്സാഹിപ്പിക്കാനുമാണ് നടപടിയെന്ന് ഉപരിതല ​ഗതാ​ഗത മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. മുൻപ് 100 രൂപ ടോൾ നിരക്കുള്ളിടത്ത് ഫാസ്ടാഗില്ലെങ്കിൽ 200 രൂപ നൽകേണ്ടി വരുമായിരുന്നു. ഇനി യുപിഐ ഉപയോഗിച്ചാൽ 125 രൂപ അടച്ചാൽ മതിയാകുമെന്നാണ് ആശ്വാസം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...
Telegram
WhatsApp