spot_imgspot_imgspot_img

ആശുപത്രി ഐസിയുവിൽ തീപിടിത്തം; 8 മരണം

Date:

ജയ്പൂർ: രാജസ്ഥാനിലെ ആശുപത്രി ഐസിയുവിൽ തീപിടിത്തം. തീപിടുത്തത്തിൽ രോഗികളായ 8 പേർ വെന്തു മരിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരാണ് മരിച്ചത്. 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

ജയ്‌പൂരിലെ സവായ് മാൻ സിങ് ആശുപത്രിയിലെ ട്രോമ ഐസിയുവിലാണ് അപകടം നടന്നത്. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപകടസമയത്ത് 11 രോഗികളാണ് ഈ ഐസിയുവിലുണ്ടായിരുന്നത്. സമീപത്തെ വാർഡിൽ 13 രോഗികളുമുണ്ടായിരുന്നു.

തീപിടിത്തത്തിൽ പെട്ടന്ന് തന്നെ തീ പടരുകയും, പുക ശ്വസിച്ചുമാണ് രോഗികൾ മരിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർ അനുരാഗ് ധകാഡ് വ്യക്തമാക്കി. ദുരന്തത്തിൽ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ വിശദമായ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷനെയും സര്‍ക്കാര്‍ രൂപീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp