spot_imgspot_imgspot_img

താരങ്ങളുടെ വീടുകളിലെ ഇഡി റെയ്‌ഡിൽ പ്രതികരിച്ച് സുരേഷ് ഗോപി

Date:

തിരുവനന്തപുരം: ദുൽഖർ സൽമാൻ അടക്കം താരങ്ങളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. റെയ്‌ഡ്‌ നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്നാണ് സുരേഷ് ഗോപി പറയുന്നത്.

ഭൂട്ടാൻ വാഹനക്കടത്തിൽ രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത് വിവാദം മുക്കാനാണോയെന്നാണ് സംശയം.കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതൽ പറയുന്നില്ല. പ്രജാ വിവാദവും സ്വർണ്ണപാളി വിവാദത്തെക്കുറിച്ചുള്ള ചർച്ച മുക്കാൻ വേണ്ടിയാണ്.

ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാം കുതന്ത്രമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം കുൽസിതമെന്നും സുരേഷ്‌ഗോപി പറഞ്ഞു. രു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പനെന്നും ശബരിമലയിൽ നടന്നതിനു വലിയ ശിക്ഷ ഏറ്റു വാങ്ങേണ്ടിവരുമെന്നും സുരേഷ്ഗോപി പറഞ്ഞു. പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹജ്ജ് നടപടികള്‍ക്ക് തുടക്കം; കരിപ്പൂരില്‍ നിന്ന് യാത്രയാകുന്നത് 969 യാത്രക്കാര്‍

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍...

തെരഞ്ഞെടുപ്പ് തോല്‍പിച്ചത് ഗോവിന്ദനും വിജയരാഘവനും; നിലപാടുകള്‍ തിരിച്ചടിച്ചു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ചുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ...

മുഖ്യമന്ത്രി കോണ്‍ഗ്രസിന്റേത്; ലീഗിന് അവിടെ എന്ത് കാര്യമെന്ന് സുകുമാരന്‍ നായര്‍; പ്രശ്‌നം ഉണ്ടാക്കിയത് ലീഗ്

കോട്ടയം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി നിര്‍ണയ ചര്‍ച്ചകള്‍ അനന്തമായി നീളുന്നതില്‍ ലീഗ് അടക്കമുള്ള...

മന്ത്രിസഭ ഇപ്പോഴും തയ്യാറായില്ല; ഭരണസ്തംഭനം ഒഴിവാക്കാന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും പുതിയ മന്ത്രിസഭ തയ്യാറാകാത്തതോടെ...
Telegram
WhatsApp